12 വയസുകാരന്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

0
1171
ജോണ്‍സണ്‍ ചെറിയാന്‍.
നോയിഡ: രണ്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 12കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്ബ് നോയിഡയിലെ ഒരു അമ്ബലത്തിന് സമീപമുള്ള വയലില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂര ബലാത്സംഗത്തിന് കുട്ടി ഇരയായി എന്ന് വ്യക്തമാണ്.
സംഭവത്തില്‍ 12കാരനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ജുവനൈല്‍ ഹോമില്‍ അയയ്ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് 14 മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തുള്ള ഒരു വയലില്‍ നിന്നും കണ്ടെത്തുന്നത്.
കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ക്രൂരമായി പരുക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്. വലത് കണ്ണ് തകര്‍ന്ന നിലയിലാണ്. കല്ലുകൊണ്ട് കുട്ടിയെ ഇടിച്ചതാണെന്നാണ് പ്രാധമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വീടിന് പുറത്ത് ഇരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ വയലിലേക്ക് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടി പേടിച്ച്‌ കരയാന്‍ തുടങ്ങി. ഇത് നാട്ടുകാര്‍ കേള്‍ക്കുമെന്ന ഭയത്തില്‍ പ്രതി കുട്ടിയെ കല്ലുകൊണ്ട് തുടരെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.
അതേസമയം ബലാത്സംഗം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. പ്രതി മൊബൈല്‍ ഫോണിന് അടിമയാണെന്നും തുടരെ തുടരെ അശ്ലീല വീഡിയോകള്‍ കാണാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Share This:

Comments

comments