മക്ക ഹറമില്‍ പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു.

0
577
ജോണ്‍സണ്‍ ചെറിയാന്‍.
മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്.
വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു.
ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവം നടന്ന സ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റി. സംഭവം നടന്ന ഉടന്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആത്മാഹുതി ചെയ്ത സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി. അജ്‌യാദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം. തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. അതേസമയം, മതാഫില്‍ പ്രാര്‍ത്ഥനയിലുണ്ടായ മറ്റ് വിശ്വാസികള്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This:

Comments

comments