രാജ്യസഭാ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി.

0
646
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സംബന്ധിച്ച സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് വിശദീകരണം തേടിയത്.
രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി കെ.എം. മാണിക്ക് നല്‍കിയതിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്. കെ.പി.സി.സി മുന്‍ പ്രസിഡന്‍റുമാരായ വി.എം. സുധീരന്‍, കെ. മുരളീധരന്‍, യുവ എം.എല്‍.എമാരായ ഷാഫി പറമ്ബില്‍, ഹൈബി ഈഡന്‍, അനില്‍ അക്കര, വി.ടി. ബല്‍റാം, കെ.എസ്. ശബരീനാഥന്‍, റോണി എം. ജോണ്‍ അടക്കമുള്ളവരാണ് പരസ്യ പ്രതിഷേധം ഉയര്‍ത്തിയത്.
അതിനിടെ, രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. ഇനി യോജിച്ച്‌ മുന്നേറണം. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കും. പ്രതിഷേധിക്കേണ്ട സമയം കഴിഞ്ഞെന്നും മുരളീധരന്‍ വ്യക്തമാക്കി.

Share This:

Comments

comments