ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യാ പൈലറ്റമാര്‍ നിസഹകരണ സമരത്തിനൊരുങ്ങുന്നു.

0
451
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യാ പൈലറ്റമാര്‍ നിസഹകരണ സമരത്തിനൊരുങ്ങുന്നു. ഇത് മൂന്നാമത്തെ മാസമാണ് എയര്‍ ഇന്ത്യയിലെ 11,000 വരുന്ന ജീവനക്കാരുടെ ശമ്ബളം മുടങ്ങുന്നത്. ശമ്ബളം ലഭിക്കുന്നത് സാധാരണ നിലയിലാകും വരെ തങ്ങള്‍ നിസഹകരണ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈറ്റ് അസോസിയേഷന്‍ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മറ്റിക്ക് പൈലറ്റ്മാരുടെ റീജ്യണല്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അയച്ച കത്തില്‍ പറയുന്നുണ്ട്.
ശമ്ബളം സമയത്തിന് ലഭിക്കാത്തത് സാമ്ബത്തിക പ്രതിസന്ധിക്കും മാനസിക സംഘര്‍ഷത്തിനും വഴിവെക്കുന്നുവെന്ന് പൈലറ്റ്മാരുടെ സംഘടന കത്തില്‍ പറയുന്നു. മെയ്മാസത്തെ ശമ്ബളം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് യാതൊരു അറിയിപ്പും എയര്‍ ഇന്ത്യ ഇതുവരെ നല്‍കിയി്ടില്ല. വന്‍ നഷ്ടത്തിലായ എയര്‍ ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31വരെ 33,392 കോടി രൂപയുടെ ബാധ്യതയുണ്ട്. 2016-17ല്‍ മാത്രം 5,765.17 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യ വരുത്തിവെച്ചിരിക്കുന്നത്.

Share This:

Comments

comments