നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്​.

0
540
New Delhi: Prime Minister Narendra Modi presenting a book to President of Kyrgyzstan Almazbek Sharshenovich Atambayev during their joint statement at Hyderabad House in New Delhi on Tuesday. PTI Photo by Subhav Shukla(PTI12_20_2016_000153B)
ജോണ്‍സണ്‍ ചെറിയാന്‍.
പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച ഒരു കത്ത് പിടിയിലായ ഒരു മാവോയിസ്റ്റ് നേതാവില്‍ നിന്ന് കണ്ടെടുത്തുവെന്നും പൊലീസ് അവകാശപ്പെടുന്നു.
സി.പി.െഎ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആേരാപിക്കുന്ന നാല് പേര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധ്വാല, അഭിഭാഷകന്‍ സുരേന്ദ്ര ഗാണ്ഡിലിങ്, മഹേഷ് റൗട്ട്, സോമ സെന്‍, റോന വില്‍സണ്‍ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളുടെ പ്രചാരണത്തിെന്‍റ മുഖ്യചുമതലക്കാരാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക് ഉപയോഗിച്ച്‌ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ് പൊലീസിെന്‍റ ആരോപണം. എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയെ വധിക്കാനാണ് ഇവരുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു.

Share This:

Comments

comments