നീറ്റ്​ പരീക്ഷയില്‍ മാര്‍ക്ക്​ കുറഞ്ഞതിനെ തുടര്‍ന്ന്​ തമിഴ്​നാട്ടില്‍ വിദ്യാര്‍ഥിനി കൂടി ആത്​മഹത്യ ചെയ്​തു.

0
509
ജോണ്‍സണ്‍ ചെറിയാന്‍.
തിരുച്ചിറപ്പള്ളി: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ ശുഭശ്രീയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയില്‍ 24 മാര്‍ക്കാണ് ശുഭശ്രീക്ക് നേടിയത്.
ബുധനാഴ്ചയാണ് വീട്ടില്‍ ശുഭശ്രീയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ പ്രതിഭ എന്ന വിദ്യാര്‍ഥിനിയും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
അതേ സമയം, നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനികളുടെ ആത്മഹത്യ ചെയ്ത സംഭവ നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഡി.എം.െക നേതാവ് സ്റ്റാലിന്‍ പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് തമിഴ്നാട്ടില്‍ നീറ്റ് മാനദണ്ഡമാക്കരുതെന്നാണ് ഡി.എം.കെയുടെ ആവശ്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീറ്റില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Share This:

Comments

comments