മലയാളികളുടെ അമേരിക്കയിലെ ബിസിനസ്സിന്റെ വളർച്ച: ഫ്രിക്സ്മോൻ മൈക്കിൾ സിമ്പോസിയം നയിക്കും.

0
590
പി സി മാത്യു.
ഡാളസ്: ഡാലസിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത്ബയനിയൽ കോൺഫറൻസിൽ മലയാളികളുടെ അമേരിക്കയിലെ ബിസിനസ്സിന്റെ വളർച്ച എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും. സമീപ കാലത്തു മലയാളീ ബിസിനസുകാരുടെ അമേരിക്കയിലെ വളർച്ച ശ്രദ്ധേയം ആയിരിക്കുന്ന സാഹചര്യത്തിൽ വിഷയം ചൂടേറിയതാണ് എന്ന് സംഘടകർ പറഞ്ഞു. ബിസിനസ്സ് ഫോറം പ്രസിഡണ്ട് ഫ്രിക്സ്മോൻ മൈക്കിൾ സിമ്പോസിയം നയിക്കും.
ന്യൂ ജേർസിയില മലയാളി ബിസിനസ്സുകാരിൽ അറിയപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് കമ്മിറ്റി ചെയർമാൻ കൂടിയായ ശ്രീ തോമസ് മൊട്ടക്കൽ, ഡാളസിലെ അറിയപ്പെടുന്ന ഹോം ഹെൽത് ബിസിനസ് ലീഡർ റെവ. ഷാജി. കെ ഡാനിയേൽ (റീജിയൻ ബിസിനെസ്സ് ഫോറം പ്രസിഡന്റ്) എന്നിവർ സംയുക്തമായി പരിപാടി ഉത്‌ഘാടനം ചെയ്യും. ഗാർലാൻഡ് സിറ്റി ബോർഡ്ഡ് മെമ്പർ ഷിബു സാമുവേൽ, ഡാളസിലെ മുതിർന്ന റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് മാൻ അനിൽ മാത്യു, ഡോ. രുക്മിണി പദ്മകുമാർ, മുതലായവർ പങ്കെടുക്കും.
ചർച്ചകളിൽ കാഴ്ചക്കാർക്കും പെങ്കെടുക്കാവുന്നതാണ്.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ കൺവീനർമാരെ വിളിക്കാവുന്നതാണ്. 972-999-6877 and 469-660-5522

Share This:

Comments

comments