മുലപ്പാല്‍ തൊണ്ടയില്‍ക്കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

0
738
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കടുത്തുരുത്തി, പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കുഞ്ഞിനെ കട്ടിലില്‍ കിടത്തി പാലു കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടര്‍ന്ന് അമ്മ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടി ശ്വാസ തടസ്സം മൂലം അസ്വസ്ഥത അനുഭവിക്കുന്നുണ്ടായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദന്പതികളുടെ മകളാണ് മരിച്ചത്.

Share This:

Comments

comments