ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി.

0
680
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഫോബ്്‌സ് മാസികയുടെ പട്ടികയിലാണ് ഏക ഇന്ത്യന്‍ താരമായി കോഹ്‌ലി ഇടം നേടിയത്. 83-ാം സ്ഥാനത്ത് ഇടംപിടിച്ച കോഹ്‌ലിയുടെ പ്രതിഫലത്തുക 161 കോടിയോളം രൂപയാണ്. 2014 ല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി 22-മതായി പട്ടികയില്‍ ഇടംനേടിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം കോഹ്‌ലിക്ക് സ്‌പോണ്‍സര്‍മാരില്‍ നിന്നാണെന്ന് ഫോബ്‌സ് പറയുന്നു. ടിസോട്ട്,ന്യൂ ഇറ, ഒ€േ, യൂബര്‍, പ്യൂമ, ഓഡി, കോള്‍ഗേറ്റ്, ഹെര്‍ബല്‍ലൈഫ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നടക്കം കോഹ്‌ലി പ്രതിഫലം പറ്റുന്നുണ്ട്.
അമേരിക്കന്‍ ബോക്‌സിങ് ചാമ്ബ്യന്‍ ഫ്‌ളോയിഡ് മെയ്‌വെതറാണ് പട്ടികയില്‍ ഒന്നാമത്. രണ്ടായിരം കോടി രൂപയോളമാണ് മെയ്‌വതറുടെ പ്രതിഫലത്തുക. മെയ്‌വതറുടെ പ്രതിഫലത്തുകയുടെ പകുതി പ്രതിഫലം മാത്രം കൈപ്പറ്റുന്ന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് പട്ടികയില്‍ രണ്ടാമതായി ഇടംനേടിയത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ നൂറുപേരില്‍ ഒരു വനിതാ താരം പോലും ഇടംപിടിച്ചിട്ടില്ല.
പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചിരിക്കുന്നതില്‍ 40 പേരും ബാസ്‌ക്കറ്റുബോള്‍ താരങ്ങളാണ്. മാറ്റ് റ്യാന്‍ നേതൃത്വം നല്‍കുന്ന 18 റഗ്ബി താരങ്ങള്‍ പട്ടികയിലുണ്ട്. ബേസ് ബോളില്‍ നിന്ന് ഒന്‍പതു താരങ്ങളുണ്ട്.

Share This:

Comments

comments