മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ നായിക ഷീല “സർഗ്ഗ സന്ധ്യ 2018” താരനിശയുമായി ന്യൂജേഴ്സിയിൽ.

0
638
സെബാസ്റ്റ്യൻ ആൻ്റണി .
ന്യൂ ജേഴ്സി: മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചു ലോക റെക്കാർഡ് നേടിയ മുൻ ചലച്ചിത്ര ദേശീയ അവാർഡ് ജേതാവ് പ്രശസ്ത നടി ഷീലയുടെ നേതൃത്വത്തിൽ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരും കലാകാരികളുമായി “സർഗ്ഗ സന്ധ്യ 2018” താരനിശ സോമര്‍സെറ്റ്­ സെന്‍റ്.തോമസ്­ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ് 30-ന് ന്യൂ ജേഴ്സിയിലെ സോമർസെറ്റ് ഫ്രാങ്ക്ളിൻ ടൗണ്ഷിപ് ഹൈസ്കൂളിൽ വച്ച് അരങ്ങേറുന്നു.
വലുതും ചെറുതുമായി മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി കലാസന്ധ്യകൾ അമേരിക്കൻ മലയാളികൾക്ക് സമ്മാനിച്ച ത്രിവേണി മൂവീസാണ് ഈ പരിപാടിയുടേയും സംഘാടകൻ.
ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന സെൻറ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വച്ച് ഇടവക വികാരിബഹു. റവ. ഫാ. ലഗോറി ഫിലിപ്സ് കട്ടിയക്കാരൻ ഇടവകാംഗം ജോർജ് സെബാസ്റ്റിയന് നൽകിക്കൊണ്ട് നിർവഹിച്ചു. തുടർന്ന് അമ്പതിൽപ്പരം ഇടവകാംഗങ്ങളും ടിക്കറ്റ് ഏറ്റു വാങ്ങുകയുണ്ടായി.
1962-82 കാലഘട്ടത്തിൽ 400 ലേറെ സിനിമകളിൽ അഭിനയം, നിത്യ ഹരിത നായക നടനായ പ്രേംനസീറുമായി 107 സിനിമകളിൽ നായികയായി അഭിനയിച്ചുകൊണ്ട് ലോക റെക്കോർഡ്, 2005 ൽ അകെല എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്, 80- കളുടെ തുടക്കത്തിൽ അഭിനയരംഗം വിട്ട് 2003- ൽ സത്യൻ അന്തിക്കാട് സംവിധാനംചെയ്ത മനസ്സിനക്കരെയിലൂടെ മലയാളികളുടെ മനസ്സിൽ വീണ്ടും ചേക്കേറി, ഇരുത്തം വന്നൊരു രാഷ്ട്രീയക്കാരി, പരിസ്ഥിതി സ്‌നേഹി, സർവ്വോപരി തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി വിശേഷണങ്ങൾ ഇനിയും നീണ്ടു പോകും. അഭിനയപാടവത്തിൽ മലയാള സിനിമയിൽ ചോദ്യം ചെയ്യാൻ കഴിയപ്പെടാതെ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഷീല എന്ന മലയാളികളുടെ പ്രിയപ്പെട്ട ഷീലാമ്മ.
ഷീലയോടൊപ്പം “മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ മലയാള സിനിമക്ക് ലഭിച്ച മറ്റൊരു സൂപ്പർ മിന്നും താരം, ‘ഇൻ ഹരിഹർ നഗർ’ പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ നർമ്മ രസത്തിൻറെ കയ്യൊപ്പ്, കോളേജ് പ്രൊഫസർ, ചലച്ചിത്രനടൻ, തിരക്കഥാകൃത്ത്, അവതാരകൻകൂടിയായ ജഗദീഷ്, കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയൽ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന “മറിമായം” എന്നീ സൂപ്പർ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂർ, പ്രമുഖ നായിക നീതു, എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകൻ സുനിൽ കുമാർ, കഴിഞ്ഞ അഞ്ചു വർഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200-ലേറെ എപ്പിസോഡുകൾ പൂർത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാമിൻറെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്­മയത്തിന്­ ഒരേവേദിയിൽ ഒരുമിക്കുന്നു.
കോമഡിയും, നൃത്തവും സംഗീത മഴയിൽ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സർഗ്ഗ സന്ധ്യ 2018”-ൽ കേരളത്തിലെ പ്രമുഖ കീബോർഡ് പ്ലേയർ രജീഷിനോടൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സർഗ്ഗ സന്ധ്യ 2018-ൻറെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ ഫ്രാൻസിസ് ആയിരിക്കും.

ഡെയിലി ഡിലൈറ്റും, റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്പോൺസർമാർ.
പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് ത്രിവേണിമൂവീസ് “സർഗ്ഗ സന്ധ്യ 2018”- ലൂടെ മലയാളീ പ്രേക്ഷകർക്ക് കാഴ്ചവെയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യൻ ആന്റണി (732)694-3934,സുനിൽ പോൾ (732)397-4451, ടോം പെരുംപായിൽ (646)326-3708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)978-9828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201)912-6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)762-6744, സാബിൻ മാത്യു (ട്രസ്റ്റി) (848)391-8461.
ടിക്കറ്റുകൾ ഓൺലൈനിലൂടെയും ലഭ്യമാണ്.
web: www.Megashownj.com
Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873
(Entrance and parking is at the back side of the school)
Date: June 30 Saturday 4.30 PM
web: stthomassyronj.org6

Share This:

Comments

comments