വിദ്യാര്‍ഥികള്‍ ലക്ഷ്യ ബോധമുള്ളവരായി വളരണം :ടി.ആരിഫലി.

0
543
അഫ്സല്‍ കിലയില്‍.
ദോഹ: വിദ്യാര്‍ഥികള്‍ ചെറുപ്പം മുതല്‍ തന്നെ ജീവിത ലക്ഷ്യം തിരിച്ചറിയുകയും തദനുസാരം ജീവിതം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും വേണം എന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമായ ടി ആരിഫലി അഭിപ്രായപ്പെട്ടു.ദോഹ അല്‍ മദ്രസ ഇസ്‌ലാമിയ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വഭാവ സംസ്‌കരണത്തിനും റമദാനില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നും മാതാപിതാക്കളെ പരിചരിക്കുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു . മദ്രസ ആക്ടിങ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹിഷാം ഖിറാഅത്ത് നടത്തി. എല്‍ പി സെക്ഷന്‍ ഹെഡ് അബുല്ലൈസ് നന്ദി പറഞ്ഞു.12

Share This:

Comments

comments