നീറ്റ് പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

0
571
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം അറിയാന്‍: cbseneet.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
മേയ് ആറിന് നടന്ന പരീക്ഷയില്‍ 13,26,725 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 11.5 ലക്ഷമായിരുന്നു. എന്നാല്‍, എം.ബി.ബി.എസിനും ബിഡിഎസിനുമായി രാജ്യത്തുടനീളം 60,000 സീറ്റുകള്‍ മാത്രമാണുള്ളത്.

Share This:

Comments

comments