നിങ്ങൾ ക്യാമറാ നിരീക്ഷണത്തിൽ ആണു. (ഒരു ഓർമ്മപ്പെടുത്തൽ)

നിങ്ങൾ ക്യാമറാ നിരീക്ഷണത്തിൽ ആണു. (ഒരു ഓർമ്മപ്പെടുത്തൽ)

0
815
class="hP" tabindex="-1" data-thread-perm-id="163ba12774b7bb3e" data-legacy-thread-id="163ba12774b7bb3e">മിലാല്‍ കൊല്ലം.
ഒരു കക്ഷി റൂമിന്റെ ചില സാങ്കേതിക പ്രശ്നങ്ങളാൽ വസ്ത്രം മാറുന്നത്‌ എന്റെ റൂമിൽ വന്നു നിന്നാണു.
അങ്ങനെ. ഒരു ദിവസം അദ്ദേഹം വരുവാൻ കുറച്ച്‌ താമസിയ്ക്കും എന്ന് കേട്ടതുകൊണ്ട്‌ ഞാൻ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ എല്ലാം എടുത്ത്‌ പുറത്ത്‌ വച്ചിട്ട്‌ എന്റെ മുറിയും പൂട്ടി പോന്നു.
അപ്പോഴാണു കുറച്ച്‌ നാൾ മുൻപ്‌ വാട്സപ്പിൽ വന്ന ഒരു പോലീസുകാരന്റെ വീഡിയോ ഓർമ്മ വന്നത്‌. ഞാൻ ഉടൻ തന്നെ ആ സുഹൃത്തിനു ഫോൺ ചെയ്തു. എന്നിട്ട്‌ പറഞ്ഞു. ഡേയ്‌ ഞാൻ മുറിയും പൂട്ടി പോണു. ഇയാളുടെ വസ്ത്രങ്ങൾ എടുത്ത്‌ പുറത്ത്‌ വച്ചിട്ടുണ്ട്‌.
പിന്നെ ഒരു കാര്യം. പുറത്ത്‌ നിന്നാണു വസ്ത്രം മാറുന്നത്‌ എന്ന് കരുതി ഒരു മൂലയിലോട്ടും പോയി നിന്ന് വസ്ത്രം മാറരുത്‌. ആ മുറിയുടെ വാതിലിനടുത്ത്‌ നിന്ന് വസ്ത്രം മാറിയാൽ മതി. ഈ സകല മൂലകളിലും ക്യാമറയാ.
തെങ്കാശിപ്പട്ടണത്തിൽ സലിംകുമാർ പറയുന്ന പോലെ നീ പോയി ട്രെയിന്റെ മുന്നിൽ ചാട്‌ അസ്തി എങ്കിലും കിട്ടും. കേ ഡി ആന്റ്‌ കമ്പനിയിൽ ചേർന്നാൽ അസ്തി പോയിട്ട്‌ കൊള്ളി വയ്ക്കാൻ പോലും ഒന്നും കിട്ടില്ല. അതുപോലെ ആണു ഈ ക്യാമറയും.
ആ പോലീസുകാരന്റെ സന്ദേശം ഇതായിരുന്നു. നമ്മൾ ഒരു ബസ്റ്റാന്റിൽ നിൽക്കുകയാണെന്ന് വിചാരിയ്ക്കുക. ഒന്ന് മുണ്ട്‌ അഴിച്ചുടുക്കണം അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലുംചെയ്യണമെന്ന് പുരുഷന്മാരോ സ്ത്രീകളോ വിചാരിച്ചാൽ. നിങ്ങൾ വ്യാകുലപ്പെടരുത്‌ ബസ്‌ സ്റ്റാന്റിന്റെ നടുവിലാണു നിൽക്കുന്നത്‌ എങ്കിൽ. അവിടെ നിന്ന് ഈ വഗ കാര്യങ്ങൾ ചെയ്യു. അവിടെ നിൽക്കുന്നവർ ആരേങ്കിലും കണ്ടാലായി അത്രേ ഒള്ളു.
പക്ഷേ നമ്മൾ ആരും കാണണ്ട എന്ന് കരുതി ബസ്‌ സ്റ്റാന്റിന്റെ ഒരു മൂലയിൽ ഒതുങ്ങി നിന്നാണു മുണ്ടഴിച്ചുടുക്കുന്നത്‌ എങ്കിൽ ചിലപ്പോൾ അത്‌ ഈ ലോകം മുഴുവൻ കാണാൻ സാദ്ധ്യത ഉണ്ട്‌. കാരണം മൂലകളിലാണു ക്യാമറ കണ്ണുകൾ കൂടുതലും.
ആ പോലീസുകാരൻ പറഞ്ഞതാണു. ഒരു ഓഫീസിന്റെ ഉൽഘാടനം. അതിന്റെ കൂടെ തന്നെ സി സി റ്റി വി ക്യാമറയുടെ ഉൽഘാടനവും. ഉയർന്ന പോലീസുദ്ദ്യോഗസ്ഥരും മറ്റ്‌ ആൾക്കാരും വന്നിട്ടുണ്ട്‌. ഒരു ഉയർന്ന പോലീസുദ്യോഗസ്ഥൻ അകത്ത്‌ റ്റീവിയുടെ അടുത്ത്‌ പോയിരുന്നു. റ്റീ വി തുറന്ന് ഇരിയ്ക്കുകയാണു. ഉൽഘാടനം നടന്നില്ല. ഏതാനം നിമിഷങ്ങൾക്കകം ഉൽഘാടനം നടക്കും. അപ്പോൾ അതാ ഉൽഘാടന വേദിയിൽ ഇരുന്ന ഒരു പ്രായം ചെന്ന മനുഷ്യനു ഒന്ന് മുണ്ട്‌ മുറുക്കിയുടുക്കണം. അദ്ദേഹം ആരും കാണണ്ട എന്ന് കരുതി എഴുനേറ്റ്‌ മുറിയുടെ മൂലയിൽ പോയിനിന്ന് വിശാലമായിട്ട്‌ മുണ്ടൊന്ന് അഴിച്ച്‌ ഉടുത്തു. പക്ഷേ അരുതാത്തത്‌ പലതും കണ്ടു. റ്റി വി യുടെ മുൻപിലിരുന്ന ഉയർന്ന പോലീസുകാരൻ. അങ്ങനെ ഉൽഘാടന ചിത്രം അടിപൊളി ആയി ഭവിച്ചു

Share This:

Comments

comments