പ്രവേശനം പാസുമൂലം. (അനുഭവ കഥ)

പ്രവേശനം പാസുമൂലം. (അനുഭവ കഥ)

0
659
മിലാല്‍ കൊല്ലം.
ഞാൻ ഒരു മാധ്യമ വാർത്ത കേട്ടു. ഇരുമ്പനത്ത്‌ ഇരുപത്തിയാറു ഏക്കർ ഭൂമി മണ്ണിട്ട്‌ നിരത്തി സ്വകാര്യ ചാനൽ എ ആർ റഹുമാൻ ഷോയ്ക്ക്‌ വേണ്ടി. പക്ഷേ പ്രകൃതി അനുവതിച്ചില്ല. പ്രകൃതി അതിന്റെ പരമ സ്വരൂപം മഴയായി പുറത്തെടുത്തു. അങ്ങനെ എ ആർ റഹുമാൻ ഷോ നടന്നില്ല. മുട്ടൊപ്പം ചെളിയായതിനാൽ ആർക്കും ആഡിറ്റോറിയത്തിൽ കയറാൻ കൂടി കഴിഞ്ഞില്ലാ എന്നാണു അറിഞ്ഞത്‌.
ഇതൊക്കേ കേട്ടപ്പോൾ എനിയ്ക്ക്‌ ഓർമ്മ വന്നത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ മയ്യനാട്‌ കൊ-ഒപ്പററ്റിവ്‌ ബാങ്ക്‌ ആഡിറ്റോറിയത്തിൽ വച്ച്‌ പ്രവേശനം പാസുമൂലം എന്ന് പറഞ്ഞ്‌ ഒരു നാടകം നടത്തപ്പെട്ടു.
ഈ കൊ – ഒപ്പററ്റിവ്‌ ആഡിറ്റോറിയത്തിൽ പ്രവേശനം പാസുമൂലം പല നാടകങ്ങളും നടന്നിട്ടുണ്ട്‌.
ശ്രീ എൻ എൻ പിള്ളയുടെ ഈശ്വാരൻ അറസ്റ്റിൽ നാടകമൊക്കെ അവിടെ നടന്നതാണു.
എന്റെ കൊച്ചിലെ ഞാൻ എന്നും കണി കണ്ട്‌ എഴുന്നേൽക്കുന്നത്‌ കേ പി എ സി – യുടെ ജീവിതം അവസാനിയ്ക്കുന്നില്ല എന്ന് നീലക്കളറിൽ എഴുതിയ ബോർഡ്‌ കണ്ട്‌ കൊണ്ടായിരുന്നു.
അതിന്റെ കാരണം എന്റെ വീടിന്റെ സീലിംഗ്‌ ഈ ബോർഡ്‌ ആയത്‌ കൊണ്ടാണു. എന്റെ കൊച്ച്‌ മാമനു മയ്യനാട്‌ കൊ – ഒപ്പറേറ്റിവ്‌ ബാങ്കിൽ ജോലി ആയിരുന്നു.
അങ്ങനെ മയ്യനാട്‌ കൊ – ഒപ്പറേറ്റിവ്‌ ബാങ്ക്‌ ആഡിറ്റോറിയത്തിൽ നാടകം ആരംഭിയ്ക്കാൻ സമയമായി. പക്ഷേ നാടകം തുടങ്ങുന്നില്ല. ആൾക്കാർ കൂവൽ തുടങ്ങി എന്നിട്ടും രക്ഷയില്ല.
പിന്നീട്‌ ആണു അറിഞ്ഞത്‌ നാടകം ഇവിടെ നടത്തുന്ന ആൾ റ്റിയ്ക്കറ്റ്‌ വിറ്റ്‌ കാശുകളെല്ലാം വാങ്ങി. എല്ലാ പൈസയും അദ്ദേഹം അന്നന്ന് ചിലവാക്കി തീർത്തു.
ഞാനും നാടകത്തിനു പോയിരുന്നു. നാടകം അവതരിപ്പിയ്ക്കുന്ന അങ്കമാലി മാനിഷാദ തീയറ്ററുകാരും വന്നു. നാടകത്തിന്റെ പേർ ലംഘനം. പൈസ കൊടുക്കാതെ അവർ നാടകം കളിക്കില്ലെന്നായി. ഒടുവിൽ മയ്യനാട്ടുകാരനായ ഒരാൾ ചെക്ക്‌ കൊടുക്കാം എന്ന് പറഞ്ഞു പക്ഷേ അവർ ചെക്കിനു അഭിനയിക്കില്ല എന്ന് പറഞ്ഞു.
ഈ സമയം നാടകം നടത്തിപ്പുകാരൻ വീട്ടിൽ പോയി ഗർഭിണിയായ ഒരു പശുവിനെ അഴിച്ചു കൊണ്ടുവന്നു നാടകം നടത്തിയ്ക്കാൻ. എന്തൊക്കേ ആയിട്ടും നാടകം നടന്നില്ല.
ഇതിനിടയിൽ അങ്കമാലി മാനിഷാദയിലെ ഒരു നടൻ ദേഹം തളർന്ന് വീണു. കാണികൾക്ക്‌ ഇരിയ്ക്കാൻ ഇട്ടിരുന്ന ഓരോ കസേര കാണികൾ എടുത്ത്‌ വീട്ടിൽ കൊണ്ട്‌ പോയി. അങ്ങനെ അവർ അവരുടെ പൈസ മുതലാക്കി.
ഞാൻ കസേര ഒന്നും എടുത്ത്‌ കൊണ്ട്‌ പോയില്ല. കാരണം ഞാൻ ടിക്കറ്റ്‌ എടുത്തില്ലായിരുന്നു. എനിയ്ക്ക്‌ ഒരാൾ തന്ന ടിക്കറ്റ്‌ ആയിരുന്നു.
പക്ഷേ വലിയ ചാനൽ കാരും മറ്റും നടത്തുന്ന പരിപാടികൾ നടന്നാലും നടന്നില്ലെങ്കിലും ആർക്കും ഒരു വിഷമവും ഇല്ല. അതാണല്ലോ നമ്മുടെ നാട്‌. വഴിയോര കച്ചവടക്കാരോട്‌ വില പേശി സാധനങ്ങൾ വാങ്ങും. പക്ഷേ വൻ കിട മുതലാളിമാരുടെ കടയിൽ പറയുന്ന വിലയും കൊടുക്കും പിന്നെ ടിപ്പും കൊടുക്കും.

Share This:

Comments

comments