ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം വാന്‍ സംഭാവന നല്കി.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം വാന്‍ സംഭാവന നല്കി.

0
609
പി.പി. ചെറിയാന്‍.
ഡാളസ്: കാലം ചെയ്ത അഭിവന്ദ്യ സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മാര്‍ത്തോമാ മെത്രാപോലീത്ത 1983 ല്‍ ആരംഭിച്ച മാര്‍ത്തോമ്ാ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം 14 ലക്ഷം വിലമതിക്കുന്ന ഒരു വാന്‍ സംഭാവന നല്‍കി.
ഹരിപ്പാട് തീരദേശപ്രദേശങ്ങളിലുള്ള അറന്നൂറില്‍ പരം കാന്‍സര്‍ കിഡ്‌നി രോഗികളെ ശുശ്രൂഷിക്കുന്നതിനും, അവരെ സന്ദര്‍ശിക്കുന്നതിനും സന്നദ്ധ സേവാ പ്രവര്‍ത്തകര്‍ ദീര്‍ഘനാളുകളായി ആഗ്രഹിച്ചിരുന്ന വാഹനമാണ് ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യാംഗങ്ങള്‍ സംഭാവനയായി നല്‍കിയതെന്ന് റവ.തോമസ് മാത്യു(ഡയറക്ടര്‍) പറഞ്ഞു.
പുതിയ വാഹനത്തിന്റെ ആശീര്‍വാദ കര്‍മ്മം ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ്‌സ് റവ.തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌ക്കോപ്പാ നിര്‍വ്വഹിച്ചു.കാവല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനേക രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് എപ്പിസ്‌ക്കോപ്പാ പറഞ്ഞു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം ഭാരവാഹികളായ അലക്‌സ് ജേക്കബ്(സെക്രട്ടറി), ബിനുവര്‍ഗീസ്(വൈസ് പ്രസിഡന്റ്), റോബിന്‍ ചേലങ്കരി(ട്രസ്റ്റി), ഷാലു ഫിലിപ്പ്(കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പിസ്‌ക്കോപ്പാ എല്ലാ മംഗങ്ങളും നേര്‍ന്നു.678

Share This:

Comments

comments