നോര്‍ത്ത് ടെക്‌സസില്‍ സൂര്യാഘാതമേറ്റ് 34 പേര്‍ ആശുപത്രിയില്‍.

നോര്‍ത്ത് ടെക്‌സസില്‍ സൂര്യാഘാതമേറ്റ് 34 പേര്‍ ആശുപത്രിയില്‍.

0
735
പി.പി. ചെറിയാന്‍.
ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത്, റ്ററന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കടുത്ത സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
കഴിഞ്ഞ വാരാന്ത്യം 26 പേരും മേയ് 28 തിങ്കളാഴ്ച എട്ടു പേരുമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. ഇതില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്.സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ, സാധാരണയില്‍ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.
ട്രിപ്പിള്‍ ഡിഗ്രിയില്‍ താപനില എത്തി നില്‍ക്കുന്ന മേയ് അവസാനിക്കുന്നതോടെ താപനില 104 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍ മാസം അവസാനത്തോടെയാണ് താപനില സാധാരണ ഇത്രയും ഉയരാറുള്ളത്.സൂര്യാഘാതത്തെ അതിജീവിക്കുവാന്‍ കൂടുതല്‍ പാനീയങ്ങള്‍ കഴിക്കണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീടുകളിലെ ശീതികരണ സംവിധാനങ്ങള്‍ പരിശോധിച്ചു പ്രവര്‍ത്തന ക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. സൂര്യഘാതമേറ്റാല്‍ മരണം വരെ സംഭവിക്കാവുന്നതാണെന്നും ഉച്ച മുതല്‍ വൈകുന്നേരം വരെ പുറത്തിറങ്ങി നടക്കരുതെന്നും ഇവര്‍ അറിയിച്ചു.343

Share This:

Comments

comments