നിപ്പോ വൈറസും മാങ്ങയും പിന്നെ ഞാനും. (അനുഭവ കഥ)

നിപ്പോ വൈറസും മാങ്ങയും പിന്നെ ഞാനും. (അനുഭവ കഥ)

0
909
മിലാല്‍ കൊല്ലം.
ഈ യോഗം യോഗം എന്ന് പറഞ്ഞാൽ അത്‌ യോഗം തന്നെയാ അല്ലാതെ പൊതുയോഗം അല്ല.
ഏപ്രിൽ മാസം വീട്ടിൽ മാങ്ങാ പഴുത്ത്‌ വീഴലോട്‌ വീഴൽ ആയിരുന്നു. ഓരോ ദിവസവും രാവിലെ ഒരു വലിയ ചരുവത്തിനകത്താണു ഞാൻ മാങ്ങാ പറക്കി കൂട്ടി വയ്ക്കുന്നത്‌. എല്ലാവരെയും വിളിച്ച്‌ ആവശ്യത്തിലധികം കൊടുത്തു. അത്‌ തീർന്നാലും ഇങ്ങനെ വീണു കൊണ്ടിരിക്കുകയായിരുന്നു.
എന്തായാലും ഞാൻ ആലോചിയ്ക്കുകയായിരുന്നു ഈ നിപ്പോ വൈറസ്‌ ആ സമയത്തെങ്ങാനം ആയിരുന്നെങ്കിൽ ഈ മാങ്ങാ ആരും വാങ്ങി കൊണ്ട്‌ പോകില്ലായിരുന്നു. എല്ലാവരും പറയുകയും ചെയ്യും നിപ്പോ വൈറസ്‌ കാരണം അവർക്ക്‌ കഴിയ്ക്കാൻ വയ്യ മറ്റുള്ളവർക്ക്‌ കൊടുക്കുകയാണു എന്ന്.
എന്തായാലും കൊടുത്തതിൽ ഒരാൾ ഒരു സഞ്ചിയുമായി വന്ന് കൊണ്ട്‌ പോയി. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ചാക്കുമായി വന്നു. അറബിക്കഥയിൽ സ്വാരാജ്‌ വെഞ്ഞാറമ്മൂടെ പറയുമ്പോലെ. നിരാശപ്പെടുത്തിയുല്ല ഒരു ചാക്ക്‌ മാങ്ങാ തന്നെ കൊടുത്തു.
അടുത്ത പ്രാവശ്യം അദ്ദേഹം ഒരു മിനി ലോറിയുമായി വരുന്നതിനു മുന്നേ ഞാൻ നാട്ടിൽ നിന്നു വണ്ടി കയറി. അതോടെ വീട്ടിലെ മാങ്ങയും തീർന്നു.
കാര്യം എന്തൊക്കേ പറഞ്ഞാലും രാത്രി കാലങ്ങളിൽ വവ്വാലും തിന്നു ഇഷ്ടം പോലെ മാങ്ങാ. തെങ്ങിൻ മേൽനിന്ന് കരിയ്ക്ക്‌ തുരന്ന് ഇടുന്നതിലും ഭേതം വവ്വാൽ മാങ്ങാ തിന്നുന്നത്‌ തന്നെ. ഞങ്ങടെ മാങ്ങാ സീസൺ കഴിഞ്ഞത്‌ കൊണ്ട്‌ സമാധാനം ആയി.

Share This:

Comments

comments