നാടിന് അഭിമാനമായി കുഞ്ഞു കൈകളിൽ വലിയ വിജയം.

നാടിന് അഭിമാനമായി കുഞ്ഞു കൈകളിൽ വലിയ വിജയം.

0
724
ജലീല്‍ സി പി.
മഞ്ചേരി : വടക്കുപറമ്പ് എം എം എൽ പി സ്കൂളിൽ 2017 – 18 അധ്യയന വർഷം LSS പരീക്ഷയിൽ രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പുതു തലമുറക്ക് മാതൃകാ വിജയവും മുതിർന്നവർക്ക് അഭിമാനവും നൽകുന്നതാണ് കൊച്ചു കുട്ടികളുടെ ഈ വിജയം. വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന വീട്ടിൽ നിന്നുള്ള കുട്ടികൾ വളരെ പ്രയത്നിച്ചാണ് ഈ വിജയം നേടിയെടുത്തത്. വിവിധ തുറകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹമാണ് ഈ വീടുകളിലേക്ക് ഒഴുകുന്നത്.
അതോടൊപ്പം ഇവരുടെ പഠന മികവ് തിരിച്ചറിഞ്ഞു പരീക്ഷക്ക് തയ്യാറാക്കിയ വിദ്യാലയവും അധ്യാപകരും വിജയികൾക്ക് പുതിയ അധ്യയന വർഷത്തിൽ ആദരിക്കൽ ചടങ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

Share This:

Comments

comments