കഴിവു തെളിയിച്ച നായികമാര്‍ക്ക് അവസരമില്ല മലയാളത്തില്‍ തഴയപ്പെടുന്നു എന്ന വേദന പങ്കുവച്ച്‌ രമ്യനമ്പിശന്‍.

0
1186
ജോണ്‍സണ്‍ ചെറിയാന്‍.
വേറിട്ട വഴികളുലൂടെ സഞ്ചിരിക്കുന്ന മലയാള സിനിമ എന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നത് പുതുമയാണ്. അത് പ്രേമയത്തിന്റെ കാര്യത്തിലായാലും നടീനടന്മാരുടെ കാര്യത്തിലും. പോയ വര്‍ഷങ്ങളില്‍ ഇറങ്ങിയ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകും പുതുമുഖ നായികമാരും നായകന്മാരും പ്രതിഭ തെളിയിച്ച വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാല്‍ സിനിമ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്ബോള്‍ കഴിവു തെളിയിച്ച നടമാര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഗായികകൂടിയായ മലയാളി നടി രമ്യാനമ്ബീശന്‍.
രണ്ടായിരത്തില്‍ മലയാളസിനിമയില്‍ ബാലതാരമായി ആരംഭിച്ച നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു രമ്യാ നമ്ബീശന്‍. മലയാള സിനിമയുടെ അവഗണനയില്‍ നിന്നുള്ള സങ്കടത്തിലാണ് താരം.2015-ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല.
അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറയുന്നു.
വരാനിരിക്കുന്ന രണ്ട് ഡസനോളം ചിത്രങ്ങളില്‍ പുതുമുഖങ്ങളാണ് നായികമാര്‍. ടൊവിനോ തോമസ് നായകനാകുന്ന മറഡോണയിലെ നായിക ശരണ്യയും സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിലെ നായിക ആര്യാഉണ്ണിയും പുതുമുഖങ്ങളാണ്.ആര്‍.കെ. അജയകുമാര്‍ ഭഗത് മാനുവല്‍, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഇസഹാക്കിന്റെ ഇതിഹാസം. ചിത്രത്തിലെ നായിക സുനിധി പുതുമുഖമാണ്.

Share This:

Comments

comments