ഫ്രിക്സ്മോൻ മൈക്കിൾ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ പതിനൊന്നാമത് ബയനിയൽ കൺവെൻഷൻ കൺവീനർ, റവ. ഷാജി കെ. ഡാനിയേൽ ചെയർമാൻ.

0
472
>
ലാലി ജോസഫ് ഡാളസ്.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂൺ മാസം ഒൻപതാം തീയതി ഡാളസ് കൗണ്ടിയിലെ ഇർവിങ്ങിലുള്ള ഏട്രിയം ഹോട്ടലിൽ നടത്തപ്പെടുന്നതു പ്രമാണിച്ചു രുപം കൊടുത്ത കമ്മിറ്റിയുടെ കൺവീനർ ആയി ബിസിനസ് ഫോറം പ്രസിഡന്റ് കൂടിയായ ഫ്രിക്സ്മോൻ മൈക്കിളിനെ തെരഞ്ഞെടുത്തു. റീജിയൻ ബിസിനസ്സ്റീ ഫോറം പ്രസിഡണ്ട് റവ. ഷാജി. കെ. ഡാനിയേൽ ചെയര്മാനായിരിക്കും. റീജിയൻ പ്രസിഡന്റ് പി. സി. മാത്യു ജനറൽ കൺവീനറും, ചെയർമാൻ ജോർജ് പനയ്ക്കൽ അഡ്വൈസറി ചെയറും ആയിരിക്കും. ഡാളസിലെ മറ്റു ഭാരവാഹികളും കമ്മിറ്റി യിൽ വിവിധ ചുമതലകൾ വഹിക്കും, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി , ഫിലാഡൽഫിയ, വാഷിംഗ്‌ടൺ ഡി. സി., ചിക്കാഗോ, ഹൂസ്റ്റൺ, ഒക്കലഹോമ, മുതലായ പ്രൊവിൻസ് ഭാരവാഹികൾ കോഓർഡിനേറ്റർ മാരായിരിക്കും.
മറ്റു ഭാരവാഹികൾ: പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്റ്: വർഗീസ് കയ്യാലക്കകം, ട്രഷറർ തോമസ് ചെള്ളേത്തു, വൈസ് പ്രസിഡന്റുമാർ സാം മാത്യു, സുനിൽ എഡ്വേർഡ്, എബ്രഹാം മാലിക്കറുകയിൽ, ഷേർലി ഷാജി നിറയ്ക്കൽ, ജോയിന്റ് സെക്രട്ടറി രാജൻ മാത്യു, മഹേഷ് പിള്ളൈ, തൊമ്മിച്ചൻ മുകളേൽ, സിജു ജോർജ്, ബിജി എഡ്‌വേഡ്‌, മേരി തോമസ്, അനിൽ മാത്യു (ഓൾ സ്റ്റേറ്റ്), ബിനു മാത്യു (എലൈവ്), ഷാജി നിറയ്ക്കൽ (സെഞ്ചുറി), രാജു വട്ടമല. സണ്ണി കൊച്ചുപറമ്പിൽ, എലിയാസ് നെടുവേലിൽ, ബിജുസ് ജോസഫ്, ബെന്നി ജോൺ, സോണി സൈമൺ, ഹരി തങ്കപ്പൻ (സുവനീർ എഡിറ്റോറിയൽ), ജേക്കബ് കുളങ്ങര, ജെസ്വിൻ ജെയിംസ്, സുമോദ് ബോസ് മുതലായവർ ആയിരിക്കും.
ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ന്യൂ ജേർസിയിൽ വച്ച് നടത്തുന്ന പതിനൊന്നാമത് ഗ്ലോബൽ ബയനിയൽ കോൺഫെറൻസിനു കളമൊരുങ്ങുന്ന സാഹചര്യത്തിൽ റീജിയൻ കൺവെൻഷൻ പ്രാധാന്യം അർഹിക്കുന്നതായി വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കോൺഫെറൻസ് കമ്മിറ്റി ചെയർമാൻ തോമസ് മൊട്ടക്കൽ, കൺവീനർ തങ്കമണി അരവിന്ദൻ, റെജിസ്ട്രേഷൻ ചെയർമാൻ പിന്റോ ചാക്കോ എന്നിവർ പറഞ്ഞു.
ചടങ്ങിലേക്ക് ഡാളസിലെ മാത്രമല്ല അമേരിക്കയിലെ തന്നെ മലയാളീ പ്രതിഭകളെയും സാമൂഹിക സാംസ്‌കാരിക നേതാക്കളെയും സാഹിത്യ സ്നേഹികളായും സാദരം സ്വാഗതം ചെയ്യുന്നതായി റീജിയൻ സെക്രട്ടറി കുരിയൻ സഖറിയ, ട്രഷറർ ഫിലിപ്പ് മാരേട് എന്നിവർ സംയുക്തമായി അറിയിച്ചു.
ഡബ്ല്യൂ. എം. സി. ഗ്ലോബൽ, റീജിയൻ നേതാക്കൾ കോൺഫറൻസിൽ പങ്കെടിക്കുമെന്നു റീജിയൻ പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.
ഫോട്ടോയിൽ ഇടത്ത്‌ ഇരിക്കുന്നവരിൽ: ഷേർലി നിറക്കൽ, ഫ്രിക്സ്മോൻ മൈക്കിൾ, പാസ്റ്റർ ഷാജി. കെ. ഡാനിയേൽ, തോമസ് എബ്രഹാം. നിൽക്കുന്നവരിൽ ഇടത്തുനിന്നും: പി. സി. മാത്യു, തോമസ് ചെള്ളത്‌, എബ്രഹാം മാലിക്കാരുകയിൽ, ജോൺസൻ ഉമ്മൻ, വര്ഗീസ് കയ്യാലക്കകം, സാം മാത്യു, സണ്ണി കൊച്ചുപറമ്പിൽ, റെജി കയ്യാലക്കകം, ഷാജി നിറക്കൽ.

Share This:

Comments

comments