ചെങ്ങന്നൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു ഓവർസീസ് കോൺഗ്രസ്.

0
678
പി.പി.ചെറിയാന്‍.
ജനാധിപത്യത്തിന്റെ നിലനിൽപ്പിനും, ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും, ചെങ്ങന്നൂരിൽ ഐക്യ ജനാധിപത്യ (യു ഡി എഫ് ) സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നു മുതിർന്ന ഓവർസീസ് കോൺഗ്രസ് നേതാക്കളായ ജോർജ് എബ്രഹാം, ടി എസ് ചാക്കോ , തോമസ് റ്റി ഉമ്മൻ, ആർ ജയചന്ദ്രൻ, ലീല മാരേട്ട് , ടി എസ് സാമുവേൽ, പി എം തോമസ്, സജി ടി മാത്യു, എന്നിവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
സത്യം സമത്വം സാഹോദര്യം എന്നീ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനും അക്രമരാഷ്ട്രീയത്തിനു അറുതി വരുത്തുവാനും, യു ഡി എഫ് സ്ഥാനാർഥി ഡി വിജയകുമാർ വിജയിക്കേണ്ടത് ആവശ്യമാണെന്നു പ്രസ്താവനയിൽ വ്യക്തമാക്കി.
കൊണ്ഗ്രെസ്സ് ജയിക്കേണ്ടുന്നത് നാടിന്റെ ആവശ്യമാണ്. ജാതിമത വ്യത്യാസങ്ങൾ മറന്നു ഭാരതത്തിന്റെ കെട്ടുറപ്പിനായി കോൺഗ്രസിനെ വിജയിപ്പിക്കണം. ചെങ്ങന്നൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികളും ജനാധിപത്യവിശ്വാസികളാണെന്നിരിക്കെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കുവാൻ പ്രവാസികുടുംബങ്ങളുടെ ബന്ധുമിത്രാദികളോട് വിനീതമായി അപേക്ഷിക്കുന്നുവെന്നു പ്രസ്താവനയിൽ പറഞ്ഞു.

Share This:

Comments

comments