കോഹ്ലി ഒരു മെഷീനല്ല; ഒരു മനുഷ്യനാണ് -രവി ശാസ്ത്രി.

0
554
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കൗണ്ടിയില്‍ കളിക്കാനിറങ്ങില്ലെന്നത് കൗണ്ടി ക്ലബായ സറിയെ മാത്രമല്ല, ഇംഗ്ലണ്ടിലെ വിരാട് ഫാന്‍സിനെയും നിരാശരാക്കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രി രംഗത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു യന്ത്രമല്ലെന്നും ഒരു മനുഷ്യനാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഗ്രൗണ്ടില്‍ തിളങ്ങാന്‍ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ മിററിനോടായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
കഴുത്തിേനറ്റ പരിക്കിനെത്തുടര്‍ന്നാണ് താരം പിന്‍വാങ്ങുന്നതെന്ന് ബി.സി.സി.െഎ അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്ന ഉദ്ദേശ്യത്തിലാണ് കോഹ്ലി സറിയുമായി കരാറിലൊപ്പിട്ടത്.
മേയ് 17ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്‍ലിക്ക് പരിക്കേറ്റത്. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്താന്‍ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഇൗ കാലയളവില്‍ ബി.സി.സി.െഎ മെഡിക്കല്‍ ടീമിെന്‍റ നിരീക്ഷണത്തിലായിരിക്കും കോഹ്ലി. പരിശീലനം തുടരുന്ന കോഹ്ലി ശേഷം ജൂണ്‍ 15ന് ബംഗളൂരു എന്‍.സി.എയില്‍ കായികക്ഷമത പരീക്ഷ നേരിടണം.

Share This:

Comments

comments