എവറസ്റ്റില്‍ മെസ്സിയുടെ ജേഴ്‌സി എത്തിച്ച്‌ ആരാധകന്‍.

0
512
ജോണ്‍സണ്‍ ചെറിയാന്‍.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിയുടെ ജേഴ്സി എത്തിച്ച്‌ മെസ്സിയുടെ ആരാധകന്‍. മെസ്സിയുടെ ആരാധകനായ ഡാന്‍ സെങ്ങ്ലുബുവാണു 8800 മീറ്ററില്‍ അധികം ഉയരമുള്ള എവറസ്റ്റില്‍ മെസ്സിയുടെ അര്‍ജന്റീന ജേഴ്‌സിയുമായി കയറിയത്. മെസ്സിയുടെ 10 നമ്ബര്‍ അര്‍ജന്റീന ജേഴ്‌സിയുമായാണ് ആരാധകന്‍ തന്റെ സ്നേഹം കാണിക്കാന്‍ എവറസ്റ് കയറിയത്.
ആരാധകന്റെ ഫോട്ടോ അടക്കം തന്റെ ഫേസ്ബുക്കില്‍ ഇട്ട് മെസ്സി ആരാധകനോട് നന്ദി അറിയിക്കുകയും എവറസ്റ് കയറിയതില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ലോകകപ്പിന് മുന്നോടിയായി ബ്യുണസ് ഐറിസില്‍ പരിശീലനത്തിലാണ് മെസ്സിയിപ്പോള്‍. മെയ് 29നാണ് ലോകകപ്പിന് മുന്‍പുള്ള അര്‍ജന്റീനയുടെ ആദ്യ പരിശീലന മത്സരം.

Share This:

Comments

comments