സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം.

0
650
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് നിപ്പാ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതോടെ കോഴിക്കോട്ട് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച്‌ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.
വൈറസ് ബാധിച്ച്‌ ഒരാള്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. വൈറസ് ബാധ ആദ്യം കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത ചെങ്ങരോത്തെ സഹോദരങ്ങളുടെ പിതാവായ മൂസയാണ് ഇന്ന് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂസ.
അതേസമയം, പേരാമ്ബ്രയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമായെന്ന് കരുതുന്ന വവ്വാലിന്റെ സ്രവങ്ങളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച ലഭിക്കും.

Share This:

Comments

comments