പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്.

0
542
റബീ ഹുസൈന്‍ തങ്ങള്‍.
മലപ്പുറം: പ്ലസ് വൺ അപേക്ഷ സമർപ്പണത്തിന്റെ സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ സീറ്റ് ക്ഷാമത്തിന്റെ കാര്യത്തിൽ മൗനം തുടരുന്ന സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി പ്രക്ഷോഭത്തിന്.
നിലവിലെ അപേക്ഷകരുടെ എണ്ണമെടുത്താൽ തന്നെ അത് ജില്ലയിലെ പ്ലസ് വൺ സീറ്റുകളെക്കാൾ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികളുടെയും പ്രവാസി വിദ്യാർഥികളുടെയും അപേക്ഷ സമർപ്പണം കൂടി നടന്നാൽ സീറ്റ് ക്ഷാമം രൂക്ഷമാവും. അവസാന നിമിഷത്തെ സീറ്റ് വർധനവ് എയ്ഡഡ് -സർക്കാർ സ്ക്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ പേര് പറഞ്ഞ് തള്ളാനുള്ള സാധ്യതയുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്നും മണ്ഡലം തലങ്ങളിൽ വിദ്യാർഥികളെ സംഘടിപ്പിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, സാബിക് വെട്ടം, ആസിഫലി, നസീഹ മലപ്പുറം, ബാസിത് താനൂർ, അഷ്ഫാഖ് മഞ്ചേരി, അബ്ദുൽ ബാസിത്, റബീ ഹുസൈൻ തങ്ങൾ, ഷിബാസ് പുളിക്കൽ, ഷാഫി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.

Share This:

Comments

comments