പേരാമ്ബ്രയില്‍ പോയ കോട്ടയം സ്വദേശിക്കും നിപ്പ ബാധയെന്ന് സംശയം.

0
1046
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോഴിക്കോട് പേരാമ്ബ്ര പ്രദേശത്ത് സ്ഥിരീകരിക്കപ്പെട്ട നിപ്പ ബാധ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായി ആശങ്ക.കഴിഞ്ഞദിവസം പേരാമ്ബ്രയില്‍ സന്ദര്‍ശനം നടത്തിയയാള്‍ക്കും രോഗബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തപരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ഇതോടെ പേരാമ്ബ്ര ഭാഗങ്ങളില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയവരെല്ലാം നിപ്പ ഭീതിയിലായി. പനി വരുന്നവരെയെല്ലാം വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം.
അതിനിടെ നിപ്പ ബാധ നിയന്ത്രിക്കുമെന്ന് കരുതപ്പെടുന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ട്. റബ വൈറിന്‍ എന്ന മരുന്നാണ് എത്തിച്ചത്. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ.

Share This:

Comments

comments