വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ജൂൺ ഒൻപതിന് ഡാലസിലെ ഡോക്ടർ കാവിൽ നഗറിൽ വച്ച് അരങ്ങേറും.

0
475
പുത്തന്‍പുരക്കല്‍ മാത്യു.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂൺ മാസം ഒൻപതാം തീയതി ഡാളസ് കൗണ്ടിയിലെ ഇർവിങ്ങിലുള്ള ഏട്രിയം ഹോട്ടലിൽ മുൻ ഗ്ലോബൽ ചെയർമാനും വേൾഡ്ട മലയാളീ കൗൺസിലിന്റെ അനിഷേധ്യ നേതാവുമായിരുന്ന കാലം ചെയ്യപ്പെട്ട ഡോ. ശ്രീധർ കാവിൽ മെമ്മോറിയൽ നഗറിൽ നടത്തപെടുമെന്നു റീജിയൻ ചെയർമാൻ ജോർജ് പനക്കൽ അറിയിച്ചു.
ഡോ. ശ്രീധർ കാവിൽ വേൾഡ്അ മലയാളീ കൗൺസിലിനു നൽകിയ ഉദാത്തമായ പ്രവർത്തനങ്ങളെ മാനിച്ചാണ് കോണ്ഫറന്സു സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര്‌ നലകിയതു. ലോൺ സ്റ്റാർ സ്റ്റേറ്റ്എ ന്നറിയപ്പെടുന്ന ടെക്സസിൽ വച്ച് നടത്തപ്പെടുന്ന റീജിയണൽ കോൺഫറൻസ് സംഘടനയുടെ നീണ്ട ഇരുപത്തിമൂന്നു വർഷത്തിനുള്ളിലെ യാത്രയിൽ ഒരു നാഴികകല്ലായിരുക്കുമെന്നു ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡണ്ട് തോമസ് മൊട്ടക്കൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ഡബ്ല്യൂ. എം. സി. ഗ്ലോബൽ, റീജിയൻ നേതാക്കൾ കോൺഫറൻസിൽ പങ്കെടിക്കുമെന്നു റീജിയൻ പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു.
ഡാളസിലെ പ്രൊവിൻസ് ചെയർമാൻ പ്രസിഡന്റ് തോമസ് എബ്രഹാം, വൈസ് പ്രസിഡണ്ട് എബ്രഹാം ജേക്കബ് , ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്കസ്‌മോൻ മൈക്കിൾ, തോമസ് ചെല്ലേത്, ഷേർലി ഷാജി, ഷാജി നീരക്കൽ, ബെന്നി ജോൺ, സോണി സൈമൺ, സണ്ണി കൊച്ചുപറമ്പിൽ, അനിൽ മാത്യു, ജോൺസൻ ഉമ്മൻ, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. റീജിയനിലെ പ്രൊവിൻസ് പ്രോസിഡന്റുമാരും ചെയർമാൻമാരും കോഓർഡിനേറ്റർ മാരായി പ്രവർത്തിക്കും.
വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള രെജിസ്ട്രേഷനുകൾ വന്നു തുടങ്ങിയതായി പ്രൊവിൻസ് പ്രസിഡണ്ട് വര്ഗീസ് കയ്യാലക്കകം പറഞ്ഞു. ജൂൺ എട്ടിന് എത്തിച്ചേരുന്ന പ്രതിനിധികൾക്കു ഊഷ്മളമായ വരവേല്പ്പ് നൽകും. തുടർന്നു രാവിലെ പത്തുമണിയോടെ രജിസ്ട്രേഷന് തുടക്കം കുറിക്കും. റീജിയൻ എക്സിക്കുട്ടീവ് കൗൺസിൽ, ജനറൽ കൗൺസിൽ, ചിക്കാഗോയിൽ നിന്നും എത്തുന്ന ആൻ ലൂക്കോസിന്റെ നേതൃത്വത്തിൽ “ദി ഡെവലൊപ്പിങ് അഡോൾസെന്റ് ബ്രെയിൻ, എ നൂറോ സയൻസ് പെർസ്പെക്റ്റീവ്” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും.
വൈകുന്നേരം ടാലെന്റ്റ് ഷോയും അവാർഡുദാന ചടങ്ങും ഉണ്ടായിരിക്കും. ബിസിനസ്തു അച്ചീവ്‌മെന്റ്ട അവാർഡ്, സാഹിത്യ അവാർഡ്, യൂത്ത് എംപവര്മെന്റ് അവാർഡ് എന്നിവ ഉണ്ടായിരിക്കും. വിശദമായ കർമ്മ പരിപാടികൾ പിന്നീട് അ റിയിക്കുന്നതായിരിക്കുമെന്നു കൺവീനർ കൂടിയായ ഫ്രിക്സ് മോൻ മൈക്കിൾ, ജനറൽ കൺവീനർ പി. സി. മാത്യു എന്നിവർ അറിയിച്ചു.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ: 972-999-6877 and 469-660-5522 എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്. അവാര്ഡുകളിലും ടാലെന്റ് ഷോയിലും സിമ്പോസിയത്തിലും പങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പേരുവിവരങ്ങൾ നാകേണ്ടതാണ് എന്ന് സംഘടകർ അറിയിച്ചു.

Share This:

Comments

comments