അങ്കിൾ ആരിസോണയി ൽ വെള്ളിയാഴ്ച ജൂൺ 25ന് എത്തും.

0
512
മനു നായർ.
ഫീനിക്സ്: അടുത്തിടെയിറങ്ങിയ മലയാള സിനിമകളിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ലഭിച്ച ‘അങ്കിൾ’ ആരിസോണയിൽ പ്രദർശിപ്പിക്കുന്നു. ഷട്ടർ എന്ന സൂപ്പര് ഹിറ്റ് സിനിമയ്കുശേഷം ജോയ് മാത്യുവിന്റെ കഴമ്പുള്ള തിരകഥയും അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷവുമായ് മമ്മൂട്ടി എത്തുമ്പോൾ മറ്റൊരു മികച്ച സിനിമ തന്നെ അങ്കിൾ എന്ന ചിത്രത്തിലൂടെ നമുക്ക് ലഭിക്കും.
സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ മ്മൂട്ടിയോടൊപ്പം കാര്ത്തിക മുരളീധരൻ, ജോയ് മാത്യു, മുത്തുമണി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. കേരളസമൂഹതിനു നേരെ പിടിച്ച നേരിന്റെ കണ്ണാടിയായാണ് കാണികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്ത്തിച്ച ഗിരീഷ് ദാമോദറാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ജൂൺ 25 വെള്ളിയാഴ്ച വൈകിട്ട് 9:30ന് ഫീനിക്സ് സിറ്റിയിലെ സൂപ്പർ സേവർ സിനിമാസിലാണ് അങ്കിൾ പ്രദർശിപ്പിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സംവിധാനം സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.aznamaste.com or 218-380-9189.6

Share This:

Comments

comments