പിതാവിന്റെ പാത പിന്തുടര്‍ന്ന് മകള്‍ ശ്വേത ബച്ചനും അഭിനയരംഗത്തേക്ക്.

0
844
ജോണ്‍സണ്‍ ചെറിയാന്‍.
ബച്ചന്‍ കുടുംബം ഒന്നടങ്കം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഒരു സമ്ബൂര്‍ണ സിനിമാ കുടുംബം എന്നു തന്നെ ബിഗ് ബി അമിതാഭ് ബച്ചന്റെ കുടുംബത്തെ ഇപ്പോള്‍ വിശേഷിപ്പിക്കാം. മകള്‍ ശ്വേത മാത്രമായിരുന്നു ഇതുവരെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നിരുന്നത്. അഭിനയത്തേക്കാള്‍ ശ്വേത ബച്ചന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് പുസ്തകത്തേയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ശ്വേതയും അഭിനയത്തില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. ഒരു ജൂവലറിയുടെ പരസ്യത്തില്‍ പിതാവിനൊപ്പം തന്നെയാണ് താരപുത്രി അരങ്ങേറ്റം നടത്തുന്നത്. ജൂണ്‍ 17ഫാദേഴ്‌സ് ഡേയ്ക്ക് പരസ്യം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
സഹോദരന്‍ അഭിഷേക് ബച്ചന്‍ നേരത്തെ തന്നെ സിനിമയിലെത്തിയെങ്കിലും കഥയും കവിതയുമായിരുന്നു ശ്വേതയുടെ ഇഷ്ട വിഭവങ്ങള്‍. വരുന്ന ഒക്ടോബറില്‍ ശ്വേതയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുകയാണ്. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചനും കവിയായിരുന്നു.

Share This:

Comments

comments