പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ മോചിപ്പിച്ചു.

0
430
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ മോചിപ്പിച്ചു. പൂട്ടിയിട്ട വീട്ടമ്മയെ ആറുമണിക്കൂറിനുശേഷമാണ് പൊലീസെത്തി മോചിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
മാക്കോട്ടുകോണം നാടൂര്‍കൊല്ലയില്‍ എസ്.ബി ഭവനില്‍ പരേതനായ ശിംഷോണിന്റെ ഭാര്യ ബിന്ദുവിനെയാണ് സമീപവാസിയായ യശോദ എന്ന സ്ത്രീ അവരുടെ വീട്ടില്‍ പൂട്ടിയിട്ടത്.
ശിംഷോണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് യശോദയില്‍ നിന്ന് മുപ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ മുതലടക്കം അറുപതിനായിരം രൂപവരെ ഇവര്‍ക്ക് തിരിച്ച്‌ നല്‍കിയിരുന്നു. എങ്കിലും, ഇനിയും കിട്ടാനുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി യശോദ 5 സെന്റിന്റെ പ്രമാണം കൈക്കലാക്കിയിരുന്നു. ഇതിനു പുറമെയാണ് വീട് നില്‍ക്കുന്ന സ്ഥലം കൂടി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ വിസമ്മദം കാണിച്ച ബിന്ദുവിനെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന പ്രദേശത്തെ സി.പി.എം നേതാവിന്റെ സഹായത്തോടെ വിളിച്ചുവരുത്തുകയായിരുന്നു.അതിനുശേഷം ഇവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് ബിന്ദു സി.പി.ഐ യുടെ പ്രാദേശിക നേതാവ് മുഖാന്തിരം വിവരം വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മാരായമുട്ടം പൊലീസ് എത്തി രാത്രി പത്തുമണിയോടെ ബിന്ദുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുകൂട്ടരേയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Share This:

Comments

comments