കൊടുവള്ളി പൊലീസ് സ്‌റ്റേഷന് സമീപമുള്ള ജ്വല്ലറിയില്‍ വന്‍ മോഷണം.

0
451
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. കൊടുവള്ളി വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വന്‍ കവര്‍ച്ച നടന്നത്.
കെട്ടിടത്തിനകത്തെ സി.സി.ടി.വി തകര്‍ത്ത നിലയിലാണുള്ളത്. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ് മോഷ്ടാവ് ജ്വല്ലറിക്കകത്ത് കടന്നത്. പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇതര സംസ്ഥാന മോഷ്ടാക്കളെയാണ് സംശയമെന്നും പൊലീസ് വ്യക്തമാക്കി.

Share This:

Comments

comments