ആകാശവാണിയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ശബ്ദത്തിന്റെ ഉടമ ടിപി രാധാമണി അന്തരിച്ചു.

0
511
ജോണ്‍സണ്‍ ചെറിയാന്‍.
ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു. 84 വയസ്സായിരുന്നു. ആകാശവാണിയിലെ പ്രക്ഷേപണ കലാകാരനും നടനും കവിയുമായ പരേതനായ പി ഗംഗാധരന്‍ നായരുടെ ഭാര്യയാണ്. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗര്‍ കാര്‍ത്തികയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
1950 മുതല്‍ 1993വരെ നീണ്ട നാല് പതിറ്റാണ്ടുകള്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. ഏണിപ്പടികള്‍, ലൈല മജ്നു, ശ്രീ ഗുരുവായൂരപ്പന്‍, ശാലിനി എന്റെ കൂട്ടുകാരി, കള്ളന് പവിത്രന്‍, നവംബറിന്റെ നഷ്ടം തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.

Share This:

Comments

comments