മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി.

0
616
ജോണ്‍സണ്‍ ചെറിയാന്‍.
ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിങ് കോടാലി ഉപയോഗിച്ച്‌ വെട്ടികൊലപ്പെടുത്തിയത്.
വീട്ടുകാരെ കാണാന്‍ പോകുന്നതിനെ ചൊല്ലിയും ദമ്ബതികള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നീട് ഉറങ്ങാന്‍ പോയ യുവതിയെ ചെയിന്‍ സിങ് വെട്ടികൊലപെടുത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്‌ലാം അലി പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെയിന്‍ സിങ് ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Share This:

Comments

comments