രക്തസാക്ഷികളെയും രാഷ്ട്രീയ അക്രമികളെയും സൃഷ്ടിക്കുന്നത് വിവരമില്ലാത്ത ഭരണാധികാരികള്‍: ശ്രീനിവാസന്‍.

0
1178
പവി ഗോപാലകൃഷ്ണന്‍.
രക്തസാക്ഷികളെയും രാഷ്ട്രീയ അക്രമികളെയും സൃഷ്ടിക്കുന്നത് വിവരമില്ലാത്ത ഭരണാധികാരികളാണെന്ന് നടന്‍ ശ്രീനിവാസന്‍… അക്രമരഹിത സംസ്‌കാരത്തിനായി റേഡിയോ ഗ്രാമം സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ ശബ്ദയജ്ഞത്തിലെ ഉദ്ഘാടന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍ . തൊഴിലില്ലായ്മയാണ് രാഷ്ട്രീയ അതിക്രമങ്ങളുടെ പ്രധാന കാരണം.
നല്ല തൊഴില്‍ കേന്ദ്രങ്ങളും ശരിയായ വിദ്യാഭ്യാസവും ഇല്ലാത്തതു കൊണ്ടാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ചെറുപ്പക്കാര്‍ തയ്യാറാകുന്നത്്.പണം ലഭിക്കാനുള്ള എളുപ്പ മാര്‍ഗമായി രാഷ്ട്രീയ അക്രമങ്ങളെ പലരും കാണുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.പലതും തുറന്ന്് പറയുന്ന താന്‍ കണ്ണൂരില്‍ത്തന്നെ സ്ഥിര താമസമാക്കിയിരുന്നെങ്കില്‍ ഇതിനകം കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി..
പ്രമുഖ റേഡിയോ അവതാരകനായ ബാലകൃഷ്ണന്‍ പെരിയ (ബാലേട്ടന്‍)യാണ് ശബ്ദയജ്ഞം നയിക്കുന്നത്. കൊച്ചിയിലെ റേഡിയോ ഗ്രാമം സ്റ്റുഡിയോയില്‍ വെള്ളിയാഴ്ച തുടങ്ങിയ ശബ് ദയജ്ഞം 19 ന് ശനിയാഴ്ച രാവിലെ 8 നാണ് അവസാനിക്കുക. രാഷ് ട്രീയ – സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളും ഈ തത്സമയ പരിപാടിയില്‍ പങ്കാളികളാകും.
പരിപാടി വിലയിരുത്താന്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രതിനിധികളും എത്തിയിട്ടുണ്ട്. ശ്രോതാക്കള്‍ക്ക് തത്സമയം വിളിക്കാവുന്ന നമ്പര്‍ : 95395 77772.

Share This:

Comments

comments