റംസാന് തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച്‌ മലയാളി മാതൃകയാകുന്നു.

0
561
ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: റംസാന് തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച്‌ മലയാളി മാതൃകയാകുന്നു. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് 100 തൊഴിലാളികള്‍ക്ക് വേണ്ടി പളളി നിര്‍മ്മിച്ച്‌ നല്‍കുന്നത്. 3 ലക്ഷം രൂപയാണ് പള്ളി പണിയാനായി അദ്ദേഹം ചെലവഴിച്ചത്. മരിയം, ഉം ഈസ എന്നാണ് മസ്ജിദിന് പേര് നല്‍കിയിരിക്കുന്നത്.
ഒരു പള്ളിയില്‍ പോകാന്‍ വേണ്ടി അവര്‍ ഫുജൈറ നഗരത്തില്‍ നിന്ന് 20 ദിര്‍ഹമെങ്കിലും ചെലവഴിക്കണം. താമസിക്കുന്ന സ്ഥലത്ത് ഒരു മസ്ജിദ് നിര്‍മ്മിക്കുമ്ബോള്‍ അത് അവരെ സന്തോഷിപ്പിക്കുമെന്ന് കരുതിയാണ് പള്ളി പണിയാന്‍ തയ്യാറെടുത്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
2003 ല്‍ യു.എ.ഇയില്‍ നൂറ് ദിര്‍ഹം മാത്രം നല്‍കിയിരുന്ന ബിസിനസുകാരന്‍ 1.3 ദശലക്ഷം ദിര്‍ഹമാണ് റംസാന്‍ സമയത്ത് തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത്. അല്‍ ഹെയ്ല്‍ വ്യാവസായിക മേഖലയിലെ കിഴക്കന്‍ വില്ലി റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ പള്ളിയില്‍ 250 പേര്‍ക്ക് ഒരേസമയം പ്രാര്‍ത്ഥിക്കാനും കഴിയും. പള്ളിയുടെ മുന്‍പിലായി 700 പേര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് പള്ളി പണിയാന്‍ ആരംഭിച്ചത്.ഫുജൈറയിലെ ആകാഫിന്റെ പൂര്‍ണ പിന്തുണയോടെ തുറക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.’ഒരു പള്ളി പണിയാന്‍ ആഗ്രഹിക്കുന്ന ക്രിസ്ത്യാനിയാണെന്നറിയുമ്ബോള്‍ ആഖാഫ് അധികാരികള്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവ നല്‍കാനുള്ള എല്ലാ സഹായങ്ങളും അവര്‍ ചെയ്ത് തരുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.പള്ളിയുടെ പരവതാനി, ശബ്ദോപകരണങ്ങള്‍ ആഖാഫ് അധികാരികള്‍ നല്‍കി.
‘എന്റെ പള്ളിയെക്കുറിച്ചുള്ള വാര്‍ത്ത പരന്നപ്പോള്‍, മറ്റ് നിരവധി ആളുകള്‍ പണവും സംഭാവനയും പള്ളി പണിയാനുള്ള സാധനങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍, വളരെ സ്‌നേഹത്തോടെ അതെല്ലാം നിരസിക്കുകയും , എന്റെ പണം കൊണ്ട് മാത്രം പളളി പണിയാന്‍ ആഗ്രഹിക്കുകയുമാണ് ചെയ്യുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

Share This:

Comments

comments