കല്‍പറ്റയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു.

0
473
ജോണ്‍സണ്‍ ചെറിയാന്‍.
കല്‍പറ്റ :കല്‍പറ്റ മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ – മറിയം ദമ്ബതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്ബോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.
കാരണം അവര്‍ കഴിക്കുന്നിനിടയില്‍ കളിക്കുമ്ബോഴോ അല്ലെങ്കില്‍ സാധാരണ ഗതിയിലോ ഭക്ഷണം കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുവാനും,പിന്നീട് ഇവര്‍ക്ക് ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുമ്ബോള്‍ കുട്ടികള്‍ക്ക് മരണം സംഭവിക്കുന്നു. ഇവിടെ ഫായിസിന് സംഭവിച്ചതും ഇതാണ്. ഫായിസിന്റെ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫവാസ്, ഫാസില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Share This:

Comments

comments