സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല;ഇനി മുതല്‍ പ്രിന്‍സിപ്പള്‍.

0
803
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തീരുമാന പ്രകാരം സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒരു സ്‌കൂളില്‍ തന്നെ രണ്ടു മേധാവികള്‍ ഉള്ളത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. സ്ഥാപന മേധാവി പ്രിന്‍സിപ്പലായി മാറുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂള്‍ എന്ന പേര് എയ്ഡഡ് സ്‌കൂള്‍ക്ക് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റിനിര്‍ത്തില്ല. എയ്ഡഡ് മാനേജര്‍മാര്‍ക്ക് ശിക്ഷിക്കാനുള്ള അധികാരം പിന്‍വലിക്കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം ഹൈസ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഉണ്ടാകും.

Share This:

Comments

comments