അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം ടെക്‌സസ് അലുമിനി.

0
423
പി പി ചെറിയാന്‍.
ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മെയ് 2 ന് പുറത്ത് നിന്നുള്ള സാമൂഹ്യ വിരുദ്ധര്‍ പോലീസിന്റെ മൗനാനുവാദത്തോടെ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ട അലിഗഡ് അലൂമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ് ഹൂസ്റ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ അനുപം കറയ്ക്ക് നിവേദനം സമര്‍പ്പിച്ചു. അനുപം റേയുടെ അസാനിധ്യത്തില്‍ വൈസ് കോണ്‍സുലര്‍ ജനറല്‍ അശോക് കുമാറിന് മെയ് 13 നാണ് നിവേദനം സമര്‍പ്പിച്ചത്.
മെയ് 2 നടന്ന അക്രമ പ്രതിഷേധിച്ചു സമാധാന പരമായി പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് അകാരണമായി ക്യാമ്പസിനുള്ളില്‍ കയറി മര്‍ദ്ദിച്ചത് നീതികരിക്കാനാവില്ലെന്നും നിവേദത്തില്‍ പറയുന്നു.
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം അറപ്പാക്കുന്നതിന് സംസ്ഥാന ഗവണ്മെണ്ടും, കേന്ദ്ര സര്‍ക്കാരും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും, വിദ്യാര്‍ത്ഥികളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്ന പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന അലുമനി പ്രസിഡന്റ് താഹിര്‍ ഹൂസൈന്‍, നൗഷ അസ്രര്‍ (ചെയര്‍മാന്‍) എന്നിവര്‍ ആശംസിച്ചു.45

Share This:

Comments

comments