മര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം 18 ന്.

0
440
പി പി ചെറിയാന്‍.
ഡാലസ്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര് (എ) മര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം മെയ് 18 ന് വൈകിട്ട് ഡാലസ് മാര്‍ത്തോമ്മാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍) വച്ച് ചേരുമെന്ന് സെക്രട്ടറി സജി ജോര്‍ജ് അറിയിച്ചു.
ഓക്ലഹോമ, കൊളറാഡൊ, കാന്‍സസ്, ഡാലസ് സെന്റ് പോള്‍സ്, സെഹിയോന്‍, കരോള്‍ട്ടന്‍, ഫാര്‍മേഴ്‌സ്, ബ്രാഞ്ച് ഇടവകകളില്‍ നിന്നുള്ള പാരീഷ് മിഷന്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന മീറ്റിങ്ങില്‍ റവ. മാത്യു മാത്യൂസ് ധ്യാന പ്രസംഗം നടത്തും.
സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവക വികാരിയായി ചുമതലയേറ്റെടുത്ത റവ. മാത്യു മാത്യൂസ് പ്രഭാഷകനാണ്. എല്ലാ അംഗങ്ങളും മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: സജി ജോര്‍ജ്: 214 714 0838.

Share This:

Comments

comments