പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ.

0
518
ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: ദോഹയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
2016ല്‍ അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിയമ വകുപ്പ് ഇതിനും ബാധകമാണെന്നും നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ 50302001 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ GHCC@MOPH.GOV.QA എന്ന ഇമെയില്‍ അഡ്രസിലോ വിവരം അറിയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Share This:

Comments

comments