മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ല- ഹൈക്കോടതി..

0
633
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ കൊണ്ട് വാഹനമോടിച്ചാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി. വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ ഇല്ലാത്തതിനാലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനമോടിച്ചാല്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്ത കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനമോടിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്ത പ്രവൃത്തിയാണെന്ന് ആരോപിച്ചാണ് പോലീസ് ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതുകൊണ്ട് മാത്രം ഒരാള്‍ പൊതുജനങ്ങളെ അപകടത്തില്‍പ്പെടുത്തുന്നുവെന്ന് കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടില്‍ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ 118ഇ വകുപ്പ് പ്രകാരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് കേസെടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Share This:

Comments

comments