ഉന്നത വിജയികളെ വെൽഫെയർ പാർട്ടി അനുമോദിച്ചു.

0
509
റബീ ഹുസൈന്‍ തങ്ങള്‍.
വടക്കാങ്ങര : പ്രദേശത്ത് നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് അനുമോദിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി ഹംസ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു.14

Share This:

Comments

comments