മലപ്പുറം എടപ്പാളില്‍ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍.

0
573
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം :  അമ്മയെയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര (27) മകള്‍ അമേഗ (ആറ്) എന്നിവരെയാണ് മുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വാതില്‍ പൊളിച്ച്‌ തീ അണയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Share This:

Comments

comments