മിത്രാസ് മൂവി അവാർഡ്‌സ് 2018 നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

0
492
ജിനേഷ് തമ്പി.
ന്യൂജേഴ്‌സി : നോർത്ത് അമേരിക്കൻ മലയാളി കലാപ്രതിഭകളെ
പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കലാസൃഷ്ടിവൈഭവങ്ങൾക്കു വേദി ഒരുക്കുന്നതിനും വേണ്ടി സ്ഥാപിതമായ മിത്രാസ് ആർട്സ് സംഘടിപ്പിക്കുന്ന മിത്രാസ് മൂവി അവാർഡ്‌സിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി മിത്രാസിന്റെ പ്രസിഡന്റ് ശ്രീ ഷിറാസും ചെയർമാൻ ശ്രീ രാജനും അറിയിച്ചു.
ഈ വർഷംഒക്ടോബർ ആറാംതിയ്യതി ന്യൂജേഴ്‌സിയിൽ വച്ച് നടത്തപെടുന്ന മിത്രാസ് ഫെസ്റിവലിനോട് അനുബന്ധിച്ചു നടക്കുന്ന അവാർഡ് പുരസ്കാരദാനവേദി നോർത്ത് അമേരിക്കൻ മലയാളികൾക്ക് വേണ്ടി ഒരുക്കുന്ന ഏറ്റവും വലിയ വേദിയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
അവാർഡിനയക്കുന്ന ഓരോ സിനിമയും വിദഗ്ധ ജൂറി അംഗങ്ങൾക്ക് മുൻപാകെ പ്രദർശിപ്പിക്കുന്നതും , ഏറ്റവും സുതാര്യമായ രീതിയിൽ അവാർഡിന് അർഹമായ സിനിമയെ തിരഞ്ഞെടുക്കുന്നതിനായുള്ള സമഗ്ര ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് നോർത്ത് അമേരിക്കൻ മലയാളികൾക്ക് വേണ്ടി മിത്രാസ് ആർട്സ് ഒരുക്കുന്ന ഈ അവാർഡിസിന്റെ കോഓർഡിനേറ്റർ ആയി സിനിമാ
മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളതും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പ്രദർശിപ്പിച്ച ശ്രീമതി ദീപ്തി നായരും, ജൂറി അംഗങ്ങളായി പ്രശസ്ത തിരക്കഥാകൃത്തും
രണ്ടായിരത്തിപതിനഞ്ചിലെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള നാഷണൽ അവാർഡ് ജേതാവുമായ ശ്രീ ജോഷി മംഗലത്ത്, ജോക്കർ എന്ന മലയാളം സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രീതിഷ്ഠ നേടിയ മാന്യ നായിഡു, തന്റേതായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പ്രിയ നടൻ ദിനേഷ് പ്രഭാകർ,
ജിലേബി എന്ന ജയസൂര്യ സിനിമയിലൂടെ സംവിധാനരംഗത്തേക്കു കടന്നുവന്ന സൂപ്പർ ഹിറ്റ് സംവിധായകൻ അരുൺ ശേഖർ, കൂടാതെ അകലെ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിക്കുകയും സംവിധാനം ചെയ്കയും ചെയ്തിട്ടുള്ള ബഹുമുഖപ്രതിഭ ടോം ജോർജും ആണ്.
2017 ജൂൺ ഒന്നിനും 2018 ഓഗസ്റ്റ് മുപ്പത്തിയൊന്നിനും ഇടയിൽ പൂർത്തീകരിച്ച നോർത്ത് അമേരിക്കൻ മലയാളികൾ നിർമിച്ചതോ സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ മലയാളം ഹ്രസ്വചിത്രങ്ങളാണ് ഈ വർഷത്തെ അവാർഡിന് വേണ്ടി പരിഗണിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി, മികച്ച ഗായകൻ/ഗായിക, മികച്ച ഛായാഗ്രാഹകൻ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
അപേക്ഷകൾ mitrahsmovieawards2018@gmail.com എന്ന ഈമെയിലിലേക് അയക്കേണ്ടതാകുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31 , 2018

Share This:

Comments

comments