സമകാലിക സംഭവങ്ങൾ:സോളിഡാരിറ്റി പൊതുയോഗം സംഘടിപ്പിച്ചു.

0
413
ശാക്കിർ പുലപ്പോറ്റ.
പാലക്കാട്: ‘സമകാലിക സംഭവങ്ങൾ- സോളിഡാരിറ്റിക്ക് പറയാനുള്ളത്’ എന്ന തലക്കെട്ടിൽ ജില്ലാ കമ്മറ്റി മേപ്പറമ്പിൽ പൊതുയോഗം സംഘടിപ്പിച്ചു.ദേശീയ-സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാടുകളെ വിലയിരിത്തിയും, ആനുകാലിക സംഭവങ്ങളോടുള്ള സോളിഡാരിറ്റിയുടെ നിലപാട് വിശദീകരിച്ചുമാ ണ് പൊതുയോഗം സംഘടിപ്പിച്ചത്. സോളിഡാരിറ്റി മുൻ സംസ്ഥാന ജനറൽ സെക്രടറി കളത്തിൽ ഫാറുഖ് ഉദ്ഘാടനം നിർവഹിച്ചു.
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷളെയും-ദളിത്കളെയും ആസുത്രിതമായി വേട്ടയാടുന്ന വർത്തമാന കാലത്ത് ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കുന്നതിൽ വലിയ മുതൽകൂട്ടാവുമെന്ന പ്രതിക്ഷയിലാണ് കേരള ജനത ഇടത്പക്ഷത്തെ അധികാരത്തിലെത്തിച്ചത്.
എന്നാൽ സംഘ് ഭരണകൂടത്തിന് മുന്നിൽ സ്വന്തം ധർമ്മം മറന്ന് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പിണറായി സർക്കാറിന്റെ തെറ്റായ സമീപനങ്ങൾക്ക് എതിരെ പോരടാൽ യുവക്കാൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. കേരളത്തിന് സമരത്തിന്റെയും- സേവനത്തിന്റെയും പുതിയ മാതൃകകൾ പഠിപ്പിച്ച യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റിയെന്നും കളത്തിൽ ഫാറൂഖ് കൂട്ടിചേർത്തു.
ജില്ലാ പ്രസിഡണ്ട് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമതി അംഗം ഡോ: വി.എം.നിഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡണ്ട് എം.സുലൈമാൻ, ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയാ പ്രസിഡണ്ട് അബ്ദുശുക്കുർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർ സ്വാഗതവും, ഒലവക്കോട് ഏരിയാ പ്രസിഡണ്ട് ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.
സമകാലിക – സോളിഡാരിറ്റിക്ക് പറയാനുള്ളത്’ എന്ന തലക്കെട്ടിൽ ജില്ലാ കമ്മറ്റി മേപ്പറമ്പിൽ പൊതുയോഗം സോളിഡാരിറ്റി സംസ്ഥാന പ്രവർത്തക സമതി അംഗം ഡോ: വി.എം.നിഷാദ് മുഖ്യപ്രഭാഷണം നടത്തുന്നു

Share This:

Comments

comments