ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വി.ബി.എസ് ജൂണ്‍ 3 മുതല്‍.

0
486
പി.പി. ചെറിയാന്‍.
ഒക്ലഹോമ: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മര്‍ത്തോമാ ഭദ്രാസന നാറ്റീവ് അമേരിക്കന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ ജൂണ്‍ മൂന്നു മുതല്‍ 8 വരെ വെക്കേഷനല്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് റജിസ്‌ട്രേഷന്‍ ഫോം ഒപ്പിട്ടു നല്‍കണം.
18 വയസ്സിനു താഴെ വിബിഎസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാതാപിതാക്കളോടൊപ്പമോ, ചുമതലപ്പെടുത്തുന്നവര്‍ക്കൊപ്പമോ ക്യാംപില്‍ പങ്കെടുക്കാം ബൈബിള്‍ പഠനം, മ്യൂസിക് മിനിസ്ട്രി, ധ്യാന പ്രസംഗങ്ങള്‍, ക്രാഫ്റ്റ്, കുക്കിങ്ങ്, സ്‌പോര്‍ട്‌സ് എന്നിവ വിബിഎസിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.
വിബിഎസില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ജൂണ്‍ 3 ന് ഡാലസില്‍ നടക്കുന്ന ഓറിയന്റേഷനില്‍ എത്തിച്ചേരണമെന്നും, ജൂണ്‍ 4 ന് ഡാലസില്‍ നിന്നും പുറപ്പെട്ടു ജൂണ്‍ 8 ന് ഡാലസില്‍ മടങ്ങിയെത്തുമെന്നും സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :റവ. വിജു വര്‍ഗീസ് (കണ്‍വീനര്‍) : 214 714 1073ഷീബാ മാത്യു : 215 901 407445

Share This:

Comments

comments