താത്കാലികമായി ട്വിറ്ററിനോട് വിടപറയുന്നുവെന്ന് ശശീ തരൂര്‍.

0
480
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച രീതിയില്‍ നവമാധ്യമങ്ങളെ ഉപയോഗിച്ച നേതാവാണ് ശശീ തരൂര്‍ എംപി. എന്നാല്‍, ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സുനന്ദപുഷ്‌കര്‍ കേസില്‍ ഭര്‍ത്താവുകൂടിയായ ശശീതരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതോടെ ട്വിറ്ററിനോട് യാത്ര പറഞ്ഞ് ഇറങ്ങിയത്. താന്‍ ട്വിറ്ററില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നില്‍ക്കുന്നു എന്ന് അദ്ദേഹം തന്നെ ട്വിറ്റ് ചെയ്യുകയായിരുന്നു.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പതിവുപോലെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ തന്നെയായിരുന്നു ഈ ട്വിറ്റും. Staying off twitter for a while – one encounters too much epicaricacy എന്നായിരുന്നു ട്വിറ്റ് ഇതില്‍ അവസാനത്തെ വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.

Share This:

Comments

comments