ബസില്‍ വെച്ച്‌ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍.

0
700
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: യാത്രയ്ക്കിടെ ബസില്‍ വെച്ച്‌ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. വെഞ്ഞാറമൂട്-കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടര്‍ന്ന് യാത്രക്കാരാണ് എസ്‌എടി ആശുപത്രിയിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചത്.
ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസിനെയും വിവരമറിയിച്ചിരുന്നു. കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടര്‍ന്നുള്ള യാത്രയില്‍ വഴിയൊരുക്കുകയായിരുന്നു. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെയാണ് ആശുപത്രിയിലെത്തിയത്. യുവതിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച ശേഷം തമ്ബാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെത്തിയ ബസ് യാത്ര തുടര്‍ന്നു.

Share This:

Comments

comments