സിനിമാ-സീരിയല്‍-നാടക നടന്‍ കലാശാല ബാബു (68) അന്തരിച്ചു.

0
727
ജോണ്‍സണ്‍ ചെറിയാന്‍.
 നടന്‍ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ തിങ്കളാഴ‌്ച പുലര്‍ച്ചെ ഒന്നോടെ എറണാകുളം മെഡിക്കല്‍ ട്രസ‌്റ്റ‌് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ‌്കാരം പിന്നീട‌്. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി (യുഎസ‌്‌എ), വിശ്വനാഥന്‍ (അയര്‍ലന്‍ഡ‌്). മരുമകന്‍: ദീപു (യുഎസ‌്‌എ).
തൃപ്പൂണിത്തുറ മില്‍മ ജങ‌്ഷന‌് സമീപം റോയല്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. അഞ്ചുമാസമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ‌്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ‌്. കലാശാല ട്രൂപ്പിലൂടെയാണ‌് നാടകരംഗത്ത‌് അറിയപ്പെട്ടത‌്. നാനൂറോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ‌്തു.

Share This:

Comments

comments