ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: ഇന്ന് ലോകമെമ്പാടുമുള്ള ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്. ഒരു മനുഷ്യന്‍ ജനിക്കുന്നതു മുതല്‍ മരിക്കുന്നതുവരെ ഈ മാലാഖമാരുടെ സേവനം ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. എന്നാല്‍ നാം പലപ്പോഴും ഇവരെ വിസ്മരിക്കുന്നു. അര്‍ഹതപ്പെട്ട വേതനം പോലും ഇവര്‍ക്ക് കിട്ടാറില്ല, സമയത്ത് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാറില്ല.
രോഗിയുടെ കൂടെ നില്‍ക്കുന്നവരുടെയും, മേലുദ്യോഗസ്തരുടെയും കുറ്റപ്പെടുത്തലുകള്‍… എല്ലാം മറന്ന് തങ്ങളെ ഏല്‍പിച്ചിരിക്കുന്ന രോഗികളെ തികഞ്ഞ ആത്മാര്‍ത്ഥതയോടു കൂടി ശുശ്രൂഷിക്കുന്ന ഇവരെ നമുക്ക് ആദരിക്കാം… ലോകമെമ്പാടുമുള്ള നേഴ്സുമാരേ യുഎസ് മലയാളി കുടുംബത്തില്‍ നിന്നും ആദരിക്കുന്നു… അഭിനന്ദിക്കുന്നു…എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു…